Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree

Idukki

സെ​ന്‍​സ​സ് മ​രം ന​ട്ട് ക​രി​ങ്കു​ന്നം സ്‌​കൂ​ള്‍

ക​രി​ങ്കു​ന്നം: സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​ശം​സ​യു​മാ​യി ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ സെ​ന്‍​സ​സ് മ​രം ന​ട്ടു. ഇ​തോ​ടൊ​പ്പം ഒ​രു മാ​സ​മാ​യി അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ക്കു​ക​യും സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ​ത്ഫ​ല​ങ്ങ​ള്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക​ട്ടെ എ​ന്നാ​ശം​സി​ച്ചാ​ണ് മാ​വി​ന്‍ തൈ ​ന​ട്ട​ത്.

സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട സ്‌​കൂ​ളി​ലെ 16 അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി സെ​ന്‍​സ​സ് മ​രം ന​ട്ട​ത്. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന്‍​സി അ​ല​ക്‌​സ് , ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ന​മി​ത, പ്രോ​ഗ്രാം കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നോ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

തൃ​ശൂ​രി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

തൃ​ശൂ​ർ: മാ​ള അ​ണ്ണ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി​യ ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ചാ​ല​ക്കു​ടി കൂ​ർ​ക്ക​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ പ​ടി​ഞ്ഞാ​ക്ക​ര വീ​ട്ടി​ൽ നീ​ൽ ഷാ​ജു (19), അ​ല​ൻ ഷാ​ജു(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ​ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നീ​ൽ ഷാ​ജു ബം​ഗു​ളൂ​രു​വി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ല​ൻ ഷാ​ജു പു​ല്ലൂ​റ്റ് ഐ​ടി​സി വി​ദ്യാ​ർ​ഥി​യാ​ണ്.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ണ്ട​ർ 16 മുൻ ഫു​ട്ബോ​ൾ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ മുൻ മും​ബൈ അ​ണ്ട​ർ 16 ഫു​ട്ബോ​ൾ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. സാ​ഗ​ർ സോ​ർ​ട്ടി ആ​ണ് മ​രി​ച്ച​ത്.

പൂ​നെ​യി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ന​വം​ബ​ർ 15നാ​ണ് സാ​ഗ​ർ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​യി​രു​ന്നു.

ന​വം​ബ​ർ 18ന് ​പാ​ൽ​ഘ​റി​ലെ മെ​ന്ദ​വ​ൻ ഖി​ന്ദ് വ​ന​ത്തി​ൽ മ​ര​ത്തി​ൽ ക​യ​റി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സോ​ർ​ട്ടി​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കാ​നി​രു​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ന് പു​തി​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ കാ​സ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് യ​തീ​ഷ് ദേ​ശ്മു​ഖ് പ​റ​ഞ്ഞു.

Latest News

Corehub Up